About Us

About Us

കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ പഞ്ചായത്തിൽ കാവിൽ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കാവുന്തറ സർവീസ് സഹകരണ ബാങ്ക് 2017 ജനുവരി മൂന്നാം തീയതിയിൽ രജിസ്ട്രേഷൻ ലഭിക്കുകയും 2017 ജനുവരി 13 തീയതിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിന്റെയും സമസ്ത മേഖലകളിൽ ഇടപെടാനും ശ്രദ്ധ പിടിച്ചു പറ്റുവാനും കാർഷിക മേഖലയിൽ ഊന്നൽ നൽകിക്കൊണ്ട് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

നോട്ട് നിരോധന കാലത്ത് ഒരു സർവീസ് സഹകരണ ബാങ്ക് ആരംഭിക്കുക എന്നത് വളരെയധികം വെല്ലുവിളികൾ നേരിടുന്നതായിരുന്നു എങ്കിലും എല്ലാ പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് ശ്രീ ശശി കോലോത്ത് അവർകൾ പ്രസിഡണ്ട് ആയിട്ടുള്ള 11 അംഗ ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2022 ജൂൺ മാസത്തിലാണ് പ്രസിഡണ്ട് ശ്രീ സജീവൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിലയേറ്റത് . ആദ്യം ഫുൾടൈം സെക്രട്ടറിയായി 2018 ഡിസംബർ മാസം ശ്രീ നിഖിൽ എൻ പി ചുമതല ഏൽക്കുകയും പിന്നീട് 2019 മാർച്ച് മാസം ഇന്നത്തെ സെക്രട്ടറി ശ്രീമതി ശീർഷ വി എം ചുമതല ഏൽക്കുകയും ചെയ്തു.

അനുദിനം മാറ്റം വന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക സൗകര്യങ്ങൾ ബാങ്കിംഗ് മേഖലയിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ബാങ്കിംഗ് രംഗത്ത് നൂതന സാങ്കേതിക സൗകര്യങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. യുവ തലമുറകൾ ഉൾപ്പെടുന്ന ജന വിഭാഗങ്ങളെ ആകർഷിക്കുന്ന വാണിജ്യ ബാങ്ക്കളോടൊപ്പം എത്തുന്ന തരത്തിൽ ഇന്ത്യയിൽ എവിടെയും ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് NEFT /RTGS സൗകര്യം ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി കൊടുക്കുന്നതിനായി ബാങ്കിംഗ് സംവിധാനം തുമ്പിൽ എന്ന ആശയവുമായി സ്മാർട്ട്ഫോൺ വഴി എല്ലാവിധ ഇടപാടുകളും. ലഭിക്കുന്നതിന് സ്വന്തമായി ഒരു മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ KAVUMTHARA SCB CO - BANK യാഥാർത്ഥ്യമാക്കുവാനും കഴിഞ്ഞു.

Go To Top